കേരം കേദാരം അലകളിലലിയണകടലോരം താരം രാപ്പൂരം നിലവതിലൊളിയണ പൂമുറ്റം മേളം തുടി താളം തക തക മുറുകണ കേൾക്കേണം വേണം കൂടേണം പെരുമയെഴുന്നൊരു മലയാളം കേരം കേദാരം അലകളിലലിയണകടലോരം താരം രാപ്പൂരം നിലവതിലൊളിയണ പൂമുറ്റം ഒരു കൊട്ടപ്പൂവാലകം പുറം നിറയുമ്പോൾ മലയാളക്കാറ്റിൽ മണം നിറയും നറു നെല്ലിൻ സദ്യയകമറിഞ്ഞൊരു പിടി മലയാളിക്കെന്നും മനം നിറയും നാട്ടുകിളി പാടും പാട്ടുകൾ പഴമ തൻ പല പല കഥ പാടും കേട്ടറിഞ്ഞ കഥകൾ പാതിയതറിയണമിതു നവ മലയാളം നമ്മുടെ നാട് നാമൊന്ന് ചേർന്ന് കൈകൾ കൊരുത്ത് തീർത്തൊരു കൂട് വിദ്യയാൽ മായ്ച്ചു ഞാനെന്ന വാക്ക് സ്നേഹത്തിനാലെ മാറ്റീയിരുട്ട് വേറെന്ത് പോരും ഈ മണ്ണിനോളം കേരം കേദാരം അലകളിലലിയണകടലോരം താരം രാപ്പൂരം നിലവതിലൊളിയണ പൂമുറ്റം