മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
കുറുമൊഴി വീട്ടിൽ കുയിലമ്മ
അവളുടെ പേരിൽ വക്കാണം
വിവരമറിഞ്ഞു മൃഗരാജൻ
വന സഭ കൂടി തിരുമുമ്പിൽ
എന്നിട്ട് എന്നിട്ട്
എന്നിട്ട്
കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു
അബമ്പോ
Mm കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ്
മുറു ചെവി കുറുക്കൻ കാര്യസ്ഥൻ
വിധിയതുറക്കെ വായിച്ചു
എരി പൊരി വെയിലിൽ രണ്ടാളും
ഇരുപതു നാഴിക ഓടട്ടെ ജയമതിലാർക്കോ അവനാണേ
കുയിലിനു സ്വന്തം മണവാളൻ
കുയിലിനു സ്വന്തം മണവാളൻ
പിന്നെ പറയച്ച
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
വിജയമുറച്ചു മുയലച്ചൻ
ചെറുതിട ഒന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ്
അയ്യയ്യോ
വിജയമുറച്ചു മുയലച്ചൻ
ചെറുതിട ഒന്നു മയങ്ങിപ്പോയ്
അതുവഴി ആമ നിരങ്ങിപ്പോയ്
കുയിലോ കൂടെയിറങ്ങിപ്പോയ്
കുയിലിനും ആമക്കും കല്യാണം കരിമല കാടിനു പോന്നോണം
മുയലിന്റെ കഥയൊരു ഗുണപാഠം
കുടുകുടെ ചിരിക്കണം ആവോളം
കുടുകുടെ ചിരിക്കണം ആവോളം
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
മിടു മിടു മിടുക്കൻ മുയലച്ചൻ
മടി മടി മടിയൻ മരയാമ
അടിപിടി കൂടി ഒരുനാളിൽ
കഥയിതു കാട്ടിൽ പാട്ടായി
Поcмотреть все песни артиста
Sanatçının diğer albümleri