കുട്ടിക്കാലം കളിക്കുമ്പോൾ നെറ്റിക്കിട്ടു തറച്ചപ്പോൾ
പൊട്ടിച്ചോര ഒലിക്കുമ്പോൾ അപ്പച്ചാറു പിഴിഞ്ഞിട്ടു
ചുമ്മാതെ വിമ്മാതെ മുന്നോട്ട് പാഞ്ഞോടി
നടക്കണ പിള്ളാരാണെ തൊട്ടിട്ടുള്ള കളിവേണ്ട
♪
കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേ
കരുമാടിക്കൂട്ടം കാറ്റായ് പായുമ്പോൾ
കുറുവാൽത്തുമ്പി നീയും കൂടെ പോരുന്നോ
കളിവള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ട്
ചെല്ല കുറുമ്പുകൊണ്ട് ചങ്ങാത്തം
തന്നം തിരിവുകൊണ്ട് നുള്ളും കിഴുക്കുകൊണ്ട്
പിന്നേം ചിരിച്ചുകൊണ്ട് പാഞ്ഞോട്ടം
കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേ
♪
നീലാകാശം നീളെ ഊഞ്ഞാലിട്ടാടാനും
മോഹകായൽ ആഴം മുങ്ങിത്താഴാനും
പട്ടങ്ങൾ പോലെ കെട്ടും പൊട്ടി പായാനും
ആനന്ദത്തിൻ കുട്ടി കനവുകാലം
ഇടനെഞ്ചിൻ താളത്തിൽ ചിറകടിച്ചേ നാം
കണ്ണേകി കയ്യേകി നടന്നകാലം
കളിവള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ട്
ചെല്ല കുറുമ്പുകൊണ്ട് ചങ്ങാത്തം
തന്നം തിരിവുകൊണ്ട് നുള്ളും കിഴുക്കുകൊണ്ട്
പിന്നേം ചിരിച്ചുകൊണ്ട് പാഞ്ഞോട്ടം
കൊതിയൂറും ബാല്യം കുട്ടാടൻ പാടത്ത്
മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേ
കുട്ടിക്കാലം കളിക്കുമ്പോൾ നെറ്റിക്കിട്ടു തറച്ചപ്പോൾ
പൊട്ടിച്ചോര ഒലിക്കുമ്പോൾ അപ്പച്ചാറു പിഴിഞ്ഞിട്ടു
ചുമ്മാതെ വിമ്മാതെ മുന്നോട്ട് പാഞ്ഞോടി
നടക്കണ പിള്ളാരാണെ തൊട്ടിട്ടുള്ള കളിവേണ്ട
♪
തുള്ളും മീനോ അല്ലിചേലോലും പൂമാനോ
ഓരോ കോണിൽ നിന്നെ തിരഞ്ഞതില്ലെ
പ്രേമത്തിന്നാളം ആ കണ്ണിൽ കണ്ണിൽ മിന്നീലെ
എന്നിട്ടെന്തേ നീയൊന്നറിഞ്ഞതില്ലേ
ഒരു വാക്കും ഓതാതെ വഴിതിരിഞ്ഞേ നീ
ആരാണ് ആരാണ് മനസ്സിനുള്ളിൽ
അഴകഞ്ചും കനവുകൊണ്ട് വള്ളം മെടഞ്ഞുകൊണ്ട്
നിന്നെ തിരഞ്ഞുകൊണ്ട് വന്നൂ ഞാൻ
ഉള്ളം നിറച്ചുകൊണ്ട് തുള്ളിപ്പറന്നു വന്ന
മോഹക്കുറുമ്പ് വണ്ട് കണ്ടൂ ഞാൻ
കൊതിയൂറും തേനായ് നെഞ്ചോരം വന്നൂ നീ
പലനാളായേ തുള്ളി തുള്ളി പെയ്യുന്നേ
അനുരാഗം കാതിൽ ചൊല്ലീട്ടും എന്തെ നീ
മൊഴിയേകാതെ തെന്നി തെന്നി പോകുന്നേ
Поcмотреть все песни артиста
Sanatçının diğer albümleri