പാടീ ഞാൻ മൂളക്കമാലേ ഒരു പാട്ടു തന്നാലേ നോക്കീ നീ വാതിൽക്കലാലേ ഒരു നോട്ടം പിന്നാലെ ♪ രസം കേറുന്നേ കൊതിയേറുന്നേ വേവുന്നേ ഈ പ്രേമത്തള്ളാലേ കുന്നോളം കിനാവിനോളം ഒരു പൂതി കൂട്ടാകെ ♪ ഞെരിപിരി പനി വിരിയിലെത്ര കിടന്നു രാവത്ത് എരിപൊരി തനി വെയിലിലെത്ര നടന്നു ചൂടത്ത് ഇന്ന് കാതിലൊരുമണി കിലു കിലുക്കി വന്നു ചാരത്ത് നീ തക്ക നേരത്ത് കുന്നോളം കിനാവിനോളം ഒരു പൂതി കൂട്ടാകെ ♪ കരൾ കുളുക്കയിൽ വിരൽ മുടുക്കുകൾ ഠിമി ഠിമിക്കലിലായ് കുടിയിരിക്കലിൽ ഉരലുലക്കകൾ ധിമി ധിമിക്കലിലായ് ചങ്കിൽ പലവിധ പത മെതിയിലായ് ഈ പ്രേമ പലഹാരം കുന്നോളം കിനാവിനോളം ഒരു പൂതി കൂട്ടാകെ