എങ്ങെങ്ങു ഞാൻ നോക്കുമ്പോഴും പൊൻ നക്ഷത്രം പോൽ നീ കൺ പൂട്ടുമ്പോഴും നീ മുന്നിൽ എൻ ഉള്ളിൽ താരകയായ് താഴ് വാരങ്ങൾ തീരങ്ങൾ തോറും നൃത്തം ചിന്തും തീ വെട്ടത്തിൽ നാം നട്ടോരിഷ്ടത്തിൽ എന്തോരം ഇലകൾ എന്തോരം... തൂമിന്നൽ പൂക്കാലം എന്തോരം... കാടോർന്നൊരുടൽ ഞൊറികൾ ഒഴുകി ജലം... പോൽ നാം (ആ ആ ആ ആ) (ആ ആ ആ ആആ... ആ) (ആ ആ ആ ആ) (ആ ആ ആ ആആ... ആ) എങ്ങെങ്ങു ഞാൻ നോക്കുമ്പോഴും പൊൻ നക്ഷത്രം പോൽ നീ കൺ പൂട്ടുമ്പോഴും നീ മുന്നിൽ എൻ ഉള്ളിൽ താരകയായ് ഉള്ളാകെ തീപാറും പൂവാക പന്തൽ തീർത്തപാര നിശാ നടനം ഉടലാർന്നിതാ... വരൂ നീ (ആ ആ ആ ആ) (ആ ആ ആ ആആ... ആ) (ആ ആ ആ ആ) (ആ ആ ആ ആആ... ആ)