അമ്പിളി രാവും മങ്ങണ വാവും മാറി മാറി മാറി മറിയണ തുട്ട് മാനത്തുയരണ് മലരണ് ഇടയിട വിട്ട് നീറണ നോവും പുഞ്ചിരിയാവും നൂറു നൂറു നൂറു വിരിയണ മൊട്ട് വാടി തളരണ് വളരണ് ഇടയിട വിട്ട് ചെല്ല് ചെല്ല് ചെല്ല് നീ തെല്ലൊന്ന് നില്ല് നീ പൊള്ളുമീ ആധികൾ വില്ല് പോൽ എയ്യ് നീ ചൊല്ല് ചൊല്ല് ചൊല്ല് നീ മാനം മുഴക്കെ നീ മങ്ങുമീ രാവുകൾ നീങ്ങുമെന്നോത് നീ അമ്പിളി രാവും മങ്ങണ വാവും മാറി മാറി മാറി മറിയണ തുട്ട് മാനത്തുയരണ് മലരണ് ഇടയിട വിട്ട് പുഴയോടി തീരുമ്പോൾ കടലായത് കണ്ടില്ലേ? കുരു വാടി പിളരുമ്പോൾ മരമായത് കണ്ടില്ലേ? പുഴു പൂമ്പാറ്റയാവും മഴ പാലാഴിയാവും കനമില്ലാത്തതെല്ലാം പറന്നാകാശമേറും പുളി മധുരവും ഏറിയ കയ്പ്പും ചിരി പരിഭവവും കണ്ണീരും മാറി മാറി മാറി മറിയണ് തുട്ട് മാനത്തുയരണ് മലരണ് ഇടയിട വിട്ട് ചെല്ല് ചെല്ല് ചെല്ല് നീ തെല്ലൊന്ന് നില്ല് നീ പൊള്ളുമീ ആധികൾ വില്ല് പോൽ എയ്യ് നീ ചൊല്ല് ചൊല്ല് ചൊല്ല് നീ മാനം മുഴക്ക നീ മങ്ങുമീ രാവുകൾ നീങ്ങുമെന്നോത് നീ