കണ്ടു ഞാൻ നിന്നെ എൻ പെണ്ണെ കാണാതെ തന്നെ കണ്ടില്ലേ എന്നെ നീ എന്നെ ചൊല്ലാതെയെന്നും കേട്ടില്ലേ നീ എന്നെ എന്നെ ഒന്നായതല്ലെ നാം അന്നേ ♪ മായുന്നെൻ നോവും മായും നിൻ രാവും മായാതെ ഈ ചിരി നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ് ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ, കടൽ ♪ പാറി നാം മറഞ്ഞുപോയ്, വിലങ്ങുകൾ എൻ ചുണ്ടിൽ നിറഞ്ഞുപോയ് മിന്നാമിന്നികൾ ഞാൻ നിൻ നിഴൽ നിൻ കാലടി നിൻ പൂവിരൽ ഞൊടിയിലുൾവിളി ♪ മായുന്നെൻ നോവും മായും നിൻ രാവും മായാതെ ഈ ചിരി നിൻ നീലക്കണ്ണിൽ ഞാനെന്നും കൂട്ടായ് ഇനിയെങ്ങും നമ്മൾ നീന്തി കനവിൻ കടൽ ♪ കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ ♪ കണ്ടു ഞാൻ നിന്നെ എൻ പെണ്ണേ