Kishore Kumar Hits

Fille - I Love You Mummy şarkı sözleri

Sanatçı: Fille

albüm: No Retreat


ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
മിഴിനീർക്കണങ്ങൾ മായാൻ
ഒരു പാട്ടു മൂളാം കാതിൽ
ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ
തേനുമ്മ തരാം ഞാൻ
ഈ നാട്ടുമാവിൽ നീളേ
പാൽ കതിരുകളാടും നാളിൽ
ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ
പൂങ്കാറ്റു വന്നീ പൂക്കൾ
ചേർത്തു നെഞ്ചിൽ ചാരെ
ഈ പാതിരാതാരം
നോക്കി നിന്നു ദൂരെ
ഈ മൂകവാനിൻ കോണിൽ
ദീപനാളം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
അന്നാട്ടുകട്ടിൽ പോലെ
മടിമേലുറക്കി എന്നെ
ഈ കാതിൽ തോരാതേറെ
താരാട്ടുകൾ പാടി
ഈ രാവുറങ്ങീടാതെ
പകരം മുഴുക്കും പാട്ടിൽ
ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ
മൺവീണയായ് ഞാൻ നിന്നു
മൗനഗാനം പോലെ
എൻ നോവു തേങ്ങി പിന്നെ
നിൻ ചിരിക്കായ് പൊന്നേ
ഈ മൂകവാനിൻ കോണിൽ
സ്നേഹദീപം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ആഹാഹാ, ആഹാഹാ
ആ ഹാ ഹാ ഹഹ
ആഹാഹാ, ആഹാഹാ
ആ ഹാ ഹാ ഹഹ
പനിനീർക്കുടങ്ങൾ ചായും
ഒരു പൂവനംപോൽ എന്നും
ഈ ഉള്ളിന്നുള്ളിൽ വാഴും
എൻ അമ്മനിലാവേ
ഈ കൈക്കുടന്നയ്ക്കുള്ളിൽ
നീ തഴുകിയുണർത്തും ചൂടിൽ
ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ
ചെന്താമരപ്പൂ പോലെ
ആടി നിൽക്കാതെ വാ
ഈ മാറിലാലോലം
ചായുറങ്ങാൻ വായോ
ഈ മൂകവാനിൻ കോണിൽ
താരജാലം പോലെ
നീ കനവിലും നിനവിലും കതിരൊളിയായ്
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി
ഐ ലവ് യു, ഐ ലവ് യു
ഐ ലവ് യു മമ്മി

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar