ഈശ്വരനെ തേടി ഞാൻ ന്നൂ കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ ഈശ്വരനെ തേടി ഞാൻ നടന്നൂ കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ ♪ എവിടെയാണീശ്വരൻ്റെ കാൽപ്പാടുകൾ മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ എവിടെയാണീശ്വരൻ്റെ സുന്ദരാനനം വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ ഈശ്വരനെ തേടി ഞാൻ നടന്നൂ കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ ♪ കണ്ടില്ല കണ്ടില്ലെന്നോതിയോതീ കാനനച്ചോല കുണുങ്ങിയോടി കാണില്ല കാണില്ലെന്നോതിയോതീ കിളികൾ പറന്നു പറന്നുപോയി ഈശ്വരനെ തേടി ഞാൻ നടന്നൂ കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ അവിടെയുമില്ലിവിടെയുമില്ലീശ്വരൻ വിജനമായ ഭൂവിലുമില്ലീശ്വരൻ ♪ അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ ഹൃദയത്തിലേയ്ക്കു ഞാൻ കടന്നൂ അവിടെയാണീശ്വരൻ്റെ വാസം സ്നേഹമാണീശ്വരൻ്റെ രൂപം സ്നേഹമാണീശ്വരൻ്റെ രൂപം സ്നേഹമാണീശ്വരൻ്റെ രൂപം