Kishore Kumar Hits

Balachandran Chullikkad - Aanadhadhara şarkı sözleri

Sanatçı: Balachandran Chullikkad

albüm: Aanadhadhara


ആനന്ദധാര

ചൂടാതെ പോയ് നീ നിനക്കായ് ഞാൻ
ചോര ചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ
ചൂടാതെ പോയ് നീ, നിനക്കായ് ഞാൻ
ചോര ചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ

കാണാതെ പോയ് നീ, നിനക്കായി ഞാനെൻ്റെ
പ്രാണൻ്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയീ വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ്ത്തുടിക്കുമെൻ തന്ത്രികൾ
ഒന്നു തൊടാതെ പോയീ വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ്ത്തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്തമെഴാത്തതാമോർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരൽക്കാല-
സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ
അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്തമെഴാത്തതാമോർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടു വരുന്ന ശരൽക്കാല-
സന്ധ്യയാണ് ഇന്നുമെനിക്കു നീയോമനേ

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്താനന്ദമാണെനിക്കോമനേ...
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar