Kishore Kumar Hits

Sushin Shyam - Uyire şarkı sözleri

Sanatçı: Sushin Shyam

albüm: Minnal Murali


ഉയിരേ, ഒരു ജന്മം നിന്നെ
ഞാനും അറിയാതെ പോകെ
വാഴ് വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ കൂടെ കാവലായ് കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ

മേഘം വാനിലെങ്കിലും
ദൂരെ, ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായി വീണ്ടും പെയ്തിറങ്ങുമേ
ഉലകിതിനോടും പൊരുതിടുമിനി ഞാൻ
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ കലരുകയായി
ഒരു നദിയായി നാം ഒഴുകാം
മിഴിയിൽ
(നീയേ, നീയേ)
നീയേ
(നീയേ, നീയേ)
നീയേ
നീയേ

ഉയിരേ ഒരു ജന്മം നിന്നെ
(ഉയിരേ, ജന്മം നിന്നെ)
ഞാനും അറിയാതെ പോകെ
(അറിയാതെ പോകെ)
വാഴ് വിൽ കനലാളും പോലെ
(വാഴ് വിൽ)
ഉരുകുന്നൊരു മോഹം നീയേ
(നീയേ, മോഹം നീയേ)
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
(നിലവാകാം)
നിലവാകാം, നിഴലാകാം
(നിഴലാകാം,നിലവാകാം, നിഴലാകാം)
മണ്ണടിയും നാൾ വരെ, കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം
(കണ്ണേ)
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar