Kishore Kumar Hits

Gowry Lekshmi - Thirinjum Marinjum şarkı sözleri

Sanatçı: Gowry Lekshmi

albüm: Thirinjum Marinjum - Single


തിരിഞ്ഞും മറിഞ്ഞും
തലയിണ കണ്ണീരാൽ നനച്ചും
ദീർഘശ്വാസങ്ങൾക്കിടയിൽ വേദന ഒളിച്ചും മറച്ചും
ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം
ഒരുത്തനുമറിഞ്ഞിരുന്നില്ല
ചങ്ക് തീച്ചൂളയിൽ വേവുന്നെന്ന്

ഉറക്കമില്ലാരാത്രികളും ഉണർവില്ലാപകലുകളും
ഇഴഞ്ഞു നിരങ്ങി കുരച്ചു കടന്നുപോയി
ദേഹം വിറച്ചും ഉള്ളം കിതച്ചും
തൊണ്ടകുഴിയതിലായ് വാരിയിട്ട കനലുകളിൽ
വെന്തുചാവും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ
ഈ നേരവും കടന്നുപോകും

ആരോ ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ, കണ്ണീർ പൂവായ് പൊഴിയേ
ഞാൻ തനിയേ തേങ്ങുന്നേ
തേങ്ങുന്നേ

പുറമേ ചിരിയും അകമേ കണ്ണീരും കൊണ്ടുനടന്നകലേ
മറയുന്നോരെൻ കിനാവുകൾക്കു യാത്രപറഞ്ഞകലേ
മായാൻ ദൂരേയ് ക്കോടിമറഞ്ഞീടുവാൻ
ഹൃദയം അലറിക്കരയും നിമിഷവുമിന്നോർമയിലായ്
മങ്ങാതെ മായാതെ വെയിലുപോലെയിന്നുമുള്ളിൽ
കത്തിനിൽക്കും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ
ഈ നേരവും കടന്നുപോകും
ആരോ ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ, കണ്ണീർ പൂവായ് പൊഴിയേ
ഞാൻ തനിയേ തേങ്ങുന്നാരോ

ആരോ ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ
ഞാൻ തനിയേ തേങ്ങുന്നേ
ആരോ ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ
ഞാൻ തനിയേ തേങ്ങുന്നേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar