എന്നിലെ വസന്തസ്വരങ്ങളിൽ നീ പുണരുവാൻ എൻ ഓർമകളിൽ വരികെ നീ അതിൽ വരു വരു പ്രിയേ നീ എൻ സുന്ദരീ അതിൽ വരു വരു പ്രിയേ നീ എൻ സുന്ദരി എന്നിലെ വസന്ത സ്വരങ്ങളിൽ മായാത്ത നിറങ്ങളിൽ ഞാൻ നിന്റെ പേരെഴുതി ഞാൻ പണ്ടുതോട്ടെ കുറിച്ച വരികളെ എന്നൊന്ന് നിനക്കായി വെറുതേ ചേർത്തെഴുതി ഞാനൊരു കളിപ്പാട്ടം പോലെ എന്നും നിന്നെ ചുറ്റിപറ്റി നിലക്കാത്ത ഓർമകൾ അതെന്നും നിന്നെ പറ്റി പെണ്ണേ പിന്നെ എന്തുപറ്റിഎന്ന് ചോദിച്ചപ്പോൾ എനിക്ക് ഉത്തരംമുട്ടി എനിക്ക് ഉത്തരംമുട്ടി എല്ലാരും പറയുന്നു പ്രണയമേ ദുരന്തമേ നീ വന്ന് ചേർന്നാൽ തീരും മനസ്സിന്റെ നിറങ്ങളെ തിരെഴുപതിനാലുലോകങ്ങളും ചുറ്റിവന്ന ശേഷം ഒറ്റനിമിഷത്തിലെല്ലാം ചുട്ടെറിഞ്ഞ പോലെ കഷ്ടം തന്നെ എന്നും നഷ്ടം രണ്ടു പേർക്കുമാത്രം ഇഷ്ടമാണ് പക്ഷേ വ്യക്തമല്ല തീരുമാനം നാമത് നമമാത്രം രണ്ടുപേരായി പിരിഞ്ഞിന്ന് ഒർമ്മമാത്രം പ്രേമഗാനമല്ല ഇതു ശോകഗാനം അറിയുക ഈ ജന്മമൊന്നും മറക്കില്ല പറയാൻ ഏറെയുണ്ടിപാട്ടിൽ അത് തികയില്ല വിരഹം പ്രണയം മധുരം എല്ലമെന്നിൽ നിറച്ചിട്ട് എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്ന് പോയി നീ എന്നിലെ വസന്ത സ്വരങ്ങളിൽ നീ പുണരുവാൻ എൻ ഓർമകളിൽ അരികെ നീ അതിൽ വരൂ .വരൂ. പ്രിയെ നീ എൻ സുന്ദരി അതിൽ വരൂ . വരൂ. പ്രിയേ നീ എൻ സുന്ദരീ നിന്റെ മിഴികളിൽ ഞാൻ മറന്നലിഞ്ഞു തേടിക്കറങ്ങി നീ എൻ മനസ്സിനുള്ളിൽ ഒരു പുതുമഴയായി എന്നാലും നീ എൻ മനസ്സിലോരു നൊമ്പരമായി എന്നാലും നീ എൻ മനസ്സിലൊരു നൊമ്പരമായി നിൻ മുടിയിഴകിലെയാമുല്ലപ്പൂഗന്ധം വടിവൊത്ത മേനി തനി നാടൻപെണ്ണിൻ ചന്തo അപ്സരസ്സിനെ പോൽ വന്ന് നല്കിനീ യാ സ്പർശം ഉരുവിട്ടു നീ എൻ നാമം,കേട്ടുഞാനശബ്ദം പെണ്ണേ നിൻ കവിൾ തടം തഴുകി എൻ വിരലുകൾ കൈകോർത്തുകടന്നു നാം അതിരുകൾ,മതിലുകൾ മഴത്തുള്ളികൾ ചുംബിച്ച അടിവയറിൽ ശലഭങ്ങൾ നിന്റെ ചുണ്ടിൽ ഞാനെഴുതി കവിതകൾ കാലമെനിക്ക് കാത്തുവെച്ചപോൽ കടന്നു വന്ന മലകയോ? കാലകാലമായുള്ള ബന്ധനത്തിൽ നിന്നുമിത് ശാപമോക്ഷമോ അനുരഗത്തിൻ ശ്രീരംഗം കണ്ണിൽ കാമത്തിൻ തീനാളം കാതിൽ കേൾക്കും പ്രേമഗാനം ഈ യമത്തിൽ നീയും ഞാനും മാത്രം എന്നിലെ വസന്ത സ്വരങ്ങളിൽ നീ പുണരുവാൻ എൻ ഓർമകളിൽ അരികെ നീ അതിൽ വരൂ .വരൂ. പ്രിയെ നീ എൻ സുന്ദരി അതിൽ വരൂ . വരൂ. പ്രിയേ നീ എൻ സുന്ദരീ എന്നിലെ വസന്ത സ്വരങ്ങളിൽ നീ പുണരുവാൻ എൻ ഓർമകളിൽ അരികെ നീ