Sanah Moidutty - Vennila Chandana Kinnam - Recreated Version şarkı sözleri
Sanatçı:
Sanah Moidutty
albüm: Vennila Chandana Kinnam (Recreated Version)
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനി കാട്ടിൽ
കണ്ണി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസ്വരങ്ങൾ കിലുക്കാം
കുന്നി മഞ്ചാടി കുന്നിലേറാം
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
പിന്നിൽ വന്നു കണ്ണ് പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും രാണിയുമാകാം
ഓണ വില്ലും കൈകളിലേന്തി ഉഞ്ഞാലാടാം
പീലി നീർത്തുന്ന കോല മയിലായ്
മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചി പാട്ടിന്റെ വിണ്ണിലേറാം
കണ്ണാടം പൊത്തി കളിക്കാം മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കര മാവിൻ ചോട്ടിൽ കൊത്തങ്കൽ ആടാമെന്നും
ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാര കുരിവിക്കു ചോറൂണ്
പിന്നെ അണ്ണാറകണ്ണന് പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്ക് കല്യാണം
കുട്ടിആനക്ക് നീരാട്ട്
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു ആറ്റകിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
Поcмотреть все песни артиста
Sanatçının diğer albümleri