Kishore Kumar Hits

Ribin Richard - Kilippattu şarkı sözleri

Sanatçı: Ribin Richard

albüm: Kilippattu


വിധിയതു ഒരു പട്ടംപോലെ
ദിശതെറ്റി പാറി നടപ്പു
മനസ്സത് ഒരു കീറാമുട്ടി
പിടികിട്ടാതെ ഓടിനടക്കു
കനവുകൾ ഒരു ചാക്കിൽ കെട്ടി
കൂട്ടിന്നൊരു പാട്ടുപെട്ടി
തല തിരിഞ്ഞ ലോകം
തലവിധി മാറ്റാൻ ഉണ്ടൊരു മോഹം
യേ ഹേ
എന്താണെന്നു അറിയില്ല
ഒരു വല്ലാത്തൊരു വെപ്രാളം
ചില നേരം തോന്നുമൊരു ഉന്മാദം
മനസ്സാകെ ഉള്ളത് ഒരു ഉത്സാഹം
ഈ ലോകം അതെമ്പാടും
ഞാൻ കാണുന്നത് വെറും കോപ്രായം
കളി മാറി കഥ മാറി
ചെമ്പോത്തിനെ പോലൊരു
കിളിപാറി കിളി കിളി

നിങ്ങൾ കേൾക്കാതെ
പോകരുത് എന്റെ കഥ
നില നിൽപ്പാണ് പ്രെശ്നം
അതാണ് എൻ വ്യഥ
ഈ ഉലകം ഉരുണ്ടതാണെങ്കിലും
നേരെയാവാനായി പോണില്ല
എൻ തലവര
ദുർവിധിയത് നിരവധി അനവധി
കെണിതന്നു കെടന്നത് പോകുന്നു പലവഴി
ഞാനൊരു പിരി പോയൊരു വെകിളി
നീ ഒട്ടു കേൾക്കില്ല എൻ-
ഹാർട്ടിന്റെ നിലവിളി
ഇത് ശരിയായി പോവൂല്ല
ഒട്ടും നടപടി ആകുല്ല
എന്ത് പറഞ്ഞാലും നന്നാവൂല്ലാ
ഹി ഹേ
എന്റെ നേരെ പോന്നാലും
തലകിഴ്മേൽ മറിഞ്ഞാലും
തല പോയാലും
ഇതിനൊരു പ്രീതിവിധി ആകുല്ല
എന്താണെന്നു അറിയില്ല
ഒരു വല്ലാത്തൊരു വെപ്രാളം
ചില നേരം തോന്നുമൊരു ഉന്മാദം
മനസ്സാകെ ഉള്ളത് ഒരു ഉത്സാഹം
ഈ ലോകം അതെമ്പാടും
ഞാൻ കാണുന്നത് വെറും കോപ്രായം
കളി മാറി കഥ മാറി
ചെമ്പോത്തിനെ പോലൊരു
കിളിപാറി കിളി കിളി
കിളി
കിളി
കിളി കിളി
കിളി കിളി കിളി
കിളി കിളി
കിളി കിളി
കിളി കിളി കിളി കിളി

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar