അറുപതു തിരിയിട്ട വിളക്കുകള് തെളിയുന്നു
മിഴിയില് നിന് മിഴിയില് (2)
കിഴക്കിനിത്തൊടിയുടെ തുളസികള് തളിര്ക്കുന്നു
മൊഴിയില് നിന് മൊഴിയില്
നീ നോല്ക്കുന്നു നിനവിന് നവരാത്രികള്
നീ പാടുന്നു വരസൂര്യഗായത്രികള്
എന്റെ മനസ്സിനേ മയക്കും പൂര്വാതിരേ
അറുപതു തിരിയിട്ട വിളക്കുകള് തെളിയുന്നു
മിഴിയില് നിന് മിഴിയില്
ഓ...
കുളികഴിഞ്ഞീറന് മാറുന്ന നീ
നെഞ്ചില് കളഭമായി ഞാന് മെല്ലേ അലിഞ്ഞുവെങ്കില്
കരിമുകില് തോല്ക്കുമെന് വാര്മുടിപോല്
ചുണ്ടില് കനകമന്ദാരമായി വിരിഞ്ഞുവെങ്കില്
വിരല് തലോടും തമ്പുരുവായി
മാറിലെന്നെ നീയുറക്കിയെങ്കില്
ആരതിയായി ഭൈരവിയായി
നിന് ശ്രുതിയായി ശ്രീലയമായി
സ്വയംമറന്നലിയുവാനുണര്ത്തുമോ
അറുപതു തിരിയിട്ട വിളക്കുകള് തെളിയുന്നു
മിഴിയില് നിന് മിഴിയില്
ഓ...
കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും
നിന്റെ നടനമനോഹര മണ്ഡപത്തില്
ചുവടുവച്ചാടും പദതളിരില്
മുത്തുമണിച്ചിലമ്പായെന്റെ മനം ചിലമ്പും
പരിഭവങ്ങളുമായി ഉണരും
പ്രണയകീര്ത്തന യാമിനിയില്
മെയ്യുരുകും നെയ്തിരിയായി
എന് മനസ്സില് നീ തെളിയൂ
പുലര് വെയില് ചിറകുള്ള വസന്തമേ
// അറുപതു തിരിയിട്ട...
Поcмотреть все песни артиста
Sanatçının diğer albümleri