Kishore Kumar Hits

Mohan Sithara - Arupathu Thiriyitta (Female) şarkı sözleri

Sanatçı: Mohan Sithara

albüm: Valliettan (Original Motion Picture Soundtrack)


അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നു
മിഴിയിൽ, നിൻ മിഴിയിൽ
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നു
മിഴിയിൽ, നിൻ മിഴിയിൽ
കിഴക്കിനിത്തൊടിയിലെ തുളസികൾ തളിർക്കുന്നു
മൊഴിയിൽ, നിൻ മൊഴിയിൽ
നീ നോൽക്കുന്നു നിനവിൻ നവരാത്രികൾ
നീ പാടുന്നു വരസൂര്യഗായത്രികൾ
എന്റെ മനസ്സിനെ മയക്കും തിരുവാതിരേ
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നു
മിഴിയിൽ, നിൻ മിഴിയിൽ
മിഴിയിൽ, നിൻ മിഴിയിൽ
കുളി കഴിഞ്ഞീറൻ മാറുന്നനിൻ
നെഞ്ചിൽ കളഭമായ് ഞാൻ മെല്ലെയലിഞ്ഞുവെങ്കിൽ
കരിമുകിൽ തോൽക്കുമെൻ വാർമുടി പോൽ
തുമ്പിൽ കനകമന്ദാരമായ് വിരിഞ്ഞുവെങ്കിൽ
വിരൽ തലോടും തംബുരുവായ്
മാറിലെന്നെ നീ ഉറക്കിയെങ്കിൽ
ആരതിയായ്, ഭൈരവിയായ്
നിൻ ശ്രുതിയായ്, ശ്രീലയമായ്
സ്വയം മറന്നലിയുവാനുണർത്തുമോ?
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നു
മിഴിയിൽ, നിൻ മിഴിയിൽ
മിഴിയിൽ, നിൻ മിഴിയിൽ
കടഞ്ഞെടുത്താവണി പണിഞ്ഞൊരുക്കും
നിന്റെ നടന മനോഹര മണ്ഡപത്തിൽ
ചുവടു വച്ചാടും നിൻ പദതളിരിൽ
മുത്തു മണിച്ചിലമ്പായെന്റെ മനം ചിലമ്പും
പരിഭവങ്ങളുമായുണരും പ്രണയ കീർത്തന യാമിനിയിൽ
മെയ്യുരുകും, നെയ്ത്തിരിയായ്
എൻ മനസ്സിൽ നീ തെളിയൂ
പുലർവെയിൽച്ചിറകുള്ള വസന്തമേ
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നു
മിഴിയിൽ, നിൻ മിഴിയിൽ
കിഴക്കിനിത്തൊടിയിലെ തുളസികൾ തളിർക്കുന്നു
മൊഴിയിൽ, നിൻ മൊഴിയിൽ
നീ നോൽക്കുന്നു നിനവിൻ നവരാത്രികൾ
നീ പാടുന്നു വരസൂര്യഗായത്രികൾ
എന്റെ മനസ്സിനെ മയക്കും തിരുവാതിരേ
അറുപതുതിരിയിട്ട വിളക്കുകൾ തെളിയുന്നു
മിഴിയിൽ, നിൻ മിഴിയിൽ
മിഴിയിൽ, നിൻ മിഴിയിൽ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar