Kishore Kumar Hits

Manaf Ali - Virahathin Vedhana Ariyan şarkı sözleri

Sanatçı: Manaf Ali

albüm: Kalalayam, Vol. 2

വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
നഗ്ന മേനികൾ നീലരാവിലുരയുന്ന സുഖമല്ല പ്രണയം
നേരു നിറയുന്ന നോവു നീറുന്ന
മധുര നോമ്പരം പ്രണയം
അതിലലിയും തോറും മധുരം മധുരം മധുരം മധുരം
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
മാനമാകെ മധുമാരിവില്ലു തെളിയുന്ന പോലെ തോന്നും
മനസിലന്നുവരെ കണ്ടതില്ലാത്ത മയിലു പീലി നീർത്തും
മാനമാകെ മധുമാരിവില്ലു തെളിയുന്ന പോലെ തോന്നും
മനസിലന്നുവരെ കണ്ടതില്ലാത്ത മയിലു പീലി നീർത്തും
ഒഴുകി അകലുന്ന പുഴയിൽ പനിനീരെന്നു തോന്നും
തഴുകി അലയുന്ന കാറ്റും ചങ്ങാതിയെന്ന് തോന്നും
സ്വപ് നങ്ങൾ പതിവാകും സ്വർഗ്ഗങ്ങൾ കുളിരേകും
സ്വപ് നങ്ങൾ പതിവാകും സ്വർഗ്ഗങ്ങൾ കുളിരേകും
നിലാവുള്ള രാവിൽ മയങ്ങാതെയാവും
നിലാവുള്ള രാവിൽ മയങ്ങാതെയാവും.
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
വാനിലുള്ള മധുമാരിവില്ലു മഴയോടെ മാഞ്ഞു പോകും
മനസ്സിലന്നു വരെ പീലി നീർത്തി മയിലും പറന്ന് പോകും
വാനിലുള്ള മധു മാരിവില്ലു മഴയോടെ മാഞ്ഞു പോകും
മനസ്സിലന്നു വരെ പീലി നീർത്തി മയിലും പറന്ന് പോകും
ഒഴുകി അകലുന്ന പുഴയിൽ കണ്ണീരെന്നു തോന്നും
തഴുകി അലയുന്ന കാറ്റും തെമ്മാടിയെന്ന് തോന്നും
സ്വപ്പനങ്ങൾ വിടചൊല്ലും സ്വർഗ്ഗങ്ങൾ കനലേകും
സ്വപ്പനങ്ങൾ വിടചൊല്ലും സ്വർഗ്ഗങ്ങൾ കനലേകും
നിലാവിന്റെ ഭാവം വിഷാധങ്ങളാകും
നിലാവിന്റെ ഭാവം വിഷാധങ്ങളാകും
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം
നഗ്ന മേനികൾ നീലരാവിലുരയുന്ന സുഖമല്ല പ്രണയം
നേരു നിറയുന്ന നോവു നീറുന്ന
മധുര നോമ്പരം പ്രണയം
അതിലലിയും തോറും മധുരം മധുരം മധുരം മധുരം
വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം
വിടരാ പൂമൊട്ടുകളവിടെ കരയിക്കും പലവട്ടം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar