Johnson - Neram Poy Niranazhi Poovum (Female) şarkı sözleri
Sanatçı:
Johnson
albüm: Kudamattam (Original Motion Picture Soundtrack)
ഓ നേരം പോയ് നേരം പോയ്
അതിരില്ലാ പാടത്ത് മൂവന്തി നേരത്ത്
വിള കൊയ്യാൻ വരണുണ്ടേ മാളുപ്പെണ്ണേ
നിറനാഴിപ്പൂവും പോരാ
ചെറുതാലിപ്പൊന്നും പോരാ
കാറ്റേ കുടമുല്ലക്കാറ്റേ
നൂറലങ്കാരങ്ങൾ വേണം
കുരവയിടാൻ ആളു വേണം
കരയെല്ലാം ഒരുങ്ങേണം
നിറനാഴിപ്പൂവും പോരാ
ചെറുതാലിപ്പൊന്നും പോരാ
കാറ്റേ കുടമുല്ലക്കാറ്റേ
ചാമരം വേണം ഏഴാനവേണം
വേളിപ്പെണ്ണിനെ വരവേൽക്കാൻ
ചാമരം വേണം ഏഴാനവേണം
വേളിപ്പെണ്ണിനെ വരവേൽക്കാൻ
അവൾക്കുടുക്കാൻ പൂമ്പുടവ
അവൾക്കണിയാൻ പൊന്മാല
നാലമ്പല മുറ്റത്ത് നിറമാല തണലത്ത്
നാളെ കാലത്ത് കല്യാണം
നിറനാഴിപ്പൂവും പോരാ
ചെറുതാലിപ്പൊന്നും പോരാ
കാറ്റേ കുടമുല്ലക്കാറ്റേ
നൂറലങ്കാരങ്ങൾ വേണം
കുരവയിടാൻ ആളു വേണം
കരയെല്ലാം ഒരുങ്ങേണം
നിറനാഴിപ്പൂവും പോരാ
ചെറുതാലിപ്പൊന്നും പോരാ കാറ്റേ കുടമുല്ലക്കാറ്റേ
പുടമുറി കഴിഞ്ഞാൽ മാളികവീട്ടിൽ
പെണ്ണിനും ചെറുക്കനും വിരുന്നൂട്ട്
പുടമുറി കഴിഞ്ഞാൽ മാളികവീട്ടിൽ
പെണ്ണിനും ചെറുക്കനും വിരുന്നൂട്ട്
നീരോടും കുളക്കടവിൽ
മരതകത്തിൻ കൽപ്പടവ്
അല്ലിത്തേരണയുന്നേ കുടമാറ്റം തെളിയുന്നേ
കാണാൻ പോകണ പൊടിപൂരം
നിറനാഴിപ്പൂവും പോരാ
ചെറുതാലിപ്പൊന്നും പോരാ
കാറ്റേ കുടമുല്ലക്കാറ്റേ
നൂറലങ്കാരങ്ങൾ വേണം
കുരവയിടാൻ ആളു വേണം
കരയെല്ലാം ഒരുങ്ങേണം
കരയെല്ലാം ഒരുങ്ങേണം
Поcмотреть все песни артиста
Sanatçının diğer albümleri