Kannur Rajan - Omkaram Harimurali şarkı sözleri
Sanatçı:
Kannur Rajan
albüm: Ninnishtam Ennishtam 2nd (Original Motion Picture Soundtrack)
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
ശ്യാമമേഘങ്ങൾ ദൂതു പോകുന്ന കാളിദാസന്റെ നാട്ടിൽ
സൂര്യ തേജസ്സു താലമുഴിയുന്നൊരാർഷ ലാവണ്യ ഭൂവിൽ ശുഭകരം
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
മിന്നും ചാരുത വാർമിഴുയേകും വർണ്ണപ്പീലിയിൽ ജ്യോതികൾ തെളിയും
സ്വപ്നം പൂക്കുമാനന്ദ നിലയം പുണ്യം കായ്ക്കും നാടിന്റെ തിരകളിൽ
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
സുകുമാര കലകൾ തൻ ലയസംഗമം
ഋതുഭംഗി തൊടുവിക്കും ഹരിചന്ദനം
ഒരു പൂവിന്നൊരു കോടി വസന്തോത്സവം
അരിപ്രാവിന്നഭയത്തിന് ഇണ സാന്ത്വനം
പാരിജാതങ്ങൾ പൂത്തു നിൽക്കുന്ന സോമതീര പുളിനം
രാഗമിഥുനങ്ങൾ രാത്രിയാടുന്ന രസാകേളി നടനം
അരങ്ങിൽ മുഴങ്ങി തുടങ്ങും സ്വരങ്ങൾ ജപിക്കും ധ്യാനം
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
ഇതളിട്ടോരിതിഹാസ നവഭാരതം
ഇവിടാണു സംസ്കാര ഗുരുസാഗരം
അധികാല നേരത്തെ ജലസാധകം
സ്വരരാഗസുധ തൂകും കളകൂചനം
പ്രീതരാഗങ്ങൾ വീണ മീട്ടുന്ന നാദബ്രഹ്മ ലയനം
നാദധാരയാൽ ഞാനൊരുക്കുമീ ആദ്യഗാന മധുരം
ദിഗന്ധം മുഴുക്കെ മുഴങ്ങും
പ്രപഞ്ചം നമിക്കും ഗീതം
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
ശ്യാമമേഘങ്ങൾ ദൂതു പോകുന്ന കാളിദാസന്റെ നാട്ടിൽ
സൂര്യ തേജസ്സു താലമുഴിയുന്നൊരാർഷ ലാവണ്യ ഭൂവിൽ ശുഭകരം
ഓംകാരം ഹരിമുരളിയിലൊളി തൂകും
ഒരു കുറി വാൽമീകം വനവേടനെ കവിയാക്കി ധ്യാനം
Поcмотреть все песни артиста
Sanatçının diğer albümleri