S.P.Venkitesh - Parumala Cheruvile şarkı sözleri
Sanatçı:
S.P.Venkitesh
albüm: Spadikam (Orginal Motion Picture Soundtrack)
മുന്തിരി കള്ളിന് കൈപ്പാ, അല്ലെടി
കള്ളിൻ്റെ കയ്പ്പ് നീയും ഒന്നറിയ്
♪
ഹോ, തരനന്ന നാനന, തരനന്ന നാനന, തരനന്ന നാനന നാനാന
എടി എടീ
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചൂ
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചൂ
കുളിർ തണ്ണീർ തേവി വെള്ളമൊഴിച്ചൂ
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചൂ
♪
തെങ്ങിന് പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
തെങ്ങിന് പൂക്കുല കുരുത്തോല
ഭംഗിയിണങ്ങിയ കൊരലാരം
ചക്കരമാവിലെ തേൻകുരുവി, ഒരു തേൻ കുരുവി
അക്കരപ്പച്ചകൾ കണ്ടല്ലോ, കണ്ടല്ലോ
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചൂ
♪
കരളിലെ കരിക്കിൻ്റെ മൺകുടത്തിൽ
ഇത്തിരിത്തേനിൻ്റെ മധുരക്കള്ള്
കരളിലെ കരിക്കിൻ്റെ മൺകുടത്തിൽ
ഇത്തിരിത്തേനിൻ്റെ മധുരക്കള്ള്
ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ്, ആ കുരുവിപ്പെണ്ണ്
ആടുന്നു പാടുന്നു ലഹരി കൊണ്ട്
ലഹരി കൊണ്ട്
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചൂ
കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
തണ്ണീർ തേവി വെള്ളമൊഴിച്ചൂ
കുളിർ തണ്ണീർ തേവി വെള്ളമൊഴിച്ചൂ
വെള്ളമൊഴിച്ചൂ, വെള്ളമൊഴിച്ചൂ, വെള്ളമൊഴിച്ചൂ
Поcмотреть все песни артиста
Sanatçının diğer albümleri