Sreekumaran Thampi - Orma Peyyukayayi - Duet şarkı sözleri
Sanatçı:
Sreekumaran Thampi
albüm: Ammaykkoru Tharattu (Original Motion Picture Soundtrack)
ഓര്മ്മ പെയ്യുകയായ്
നിന്നോര്മ്മകള് പെയ്യുകയായ്
ഓര്മ്മ പെയ്യുകയായ്
നിന്നോര്മ്മകള് പെയ്യുകയായ്
ഇന്ദ്രനീല നിറം കവര്ന്നു
വളര്ന്നു വര്ഷ വനം
ഇന്ദ്രനീല നിറം കവര്ന്നു
വളര്ന്നു വര്ഷ വനം
അംബരം പ്രണയാര്ദ്രമായ്
പുതു കവിതയെഴുതുകയായ്
ആശതന് മറുരൂപമാം
മഴവില്ലു തെളിയുകയായ്
ആദ്യ മുകില് പുഷ്പങ്ങളായ്
നിന്നോര്മ്മ പെയ്യുകയായ്
ഓര്മ്മ പെയ്യുകയായ്
നിന്നോര്മ്മകള് പെയ്യുകയായ്
അരുണ പീതനിറങ്ങളാടിയ
പഴയ താഴ് വരയില്
അരുണ പീതനിറങ്ങളാടിയ
പഴയ താഴ് വരയില്
ജന്മസുകൃതം പോലെ നിന്
കൗമാര കൗതുകങ്ങള്
നീ നടന്നൊരു വഴിയിലെന്
കാല്പാടു തേങ്ങുമ്പോള്
മഞ്ഞയരളിപ്പൂക്കളാല്
നിന് ഓര്മ്മ പൊഴിയുകയായ്
ഓര്മ്മ പെയ്യുകയായ്
നിന്നോര്മ്മകള് പെയ്യുകയായ്
ഇടവമായി വിശാഖമായി
മയൂര വാഹനത്തില്
ഇടവമായി വിശാഖമായി
മയൂര വാഹനത്തില്
മുരുകവിഗ്രമാടി കേരള
താളലഹരികളില്
വെളിയില് നിന്നപൂര്ണ്ണമായ്
ഞാന് കണ്ടതോര്ക്കുമ്പോള്
തിമിലതന് ദ്രുതതാളമായ്
നിന്നോര്മ്മ പിടയുകയായ്
ഓര്മ്മ പെയ്യുകയായ്
നിന്നോര്മ്മകള് പെയ്യുകയായ്
ഓര്മ്മ പെയ്യുകയായ്
നിന്നോര്മ്മകള് പെയ്യുകയായ്
Поcмотреть все песни артиста
Sanatçının diğer albümleri