ഒരു പുഴ മണ്ണിൽ പിറക്കുന്നു അരുവികൾ ചേരുന്ന നിമിഷം ഇരുവഴി ഒഴുകുന്നൊരൊരുവഴി നീങ്ങുന്നു ഈ ഋതു മാഞ്ഞാലും മായതൊന്നായ് കാലമെന്ന ജാലമോ മരുന്നുപോൽ പകർന്ന സ്നേഹം എന്നിൽ. നിന്നിൽ. മുറിവുകൾ മാറ്റവേ പങ്കിടാൻ മറന്നതെല്ലാം പകുത്തു നൽകുവാൻ പുതിയൊരു മോഹം പതിവുകൾ തീരുന്നു ഈറൻ കണ്ണിൽ ഇതാദ്യമായിതേതോ നാളം വെയിൽ പുലർന്നു വാനിൽ ഭൂവിൽ മനസ്സറിഞ്ഞു തമ്മിൽ... തമ്മിൽ... തമ്മിൽ ചെറു ചെറു ചെറു മധുരങ്ങൾ മധുരിതമിരു ഹൃദയങ്ങൾ താനേ... ഒന്നുപോലെ ഇല പൊഴിയാൻ ശിശിരങ്ങൾ പൂ ചൂടാൻ വാസന്തം വേണം... ഒന്നു കൂടെ ഈറൻ കണ്ണിൽ ഇതാദ്യമായിതേതോ നാളം വെയിൽ പുലർന്നു വാനിൽ ഭൂവിൽ മനസ്സറിഞ്ഞു തമ്മിൽ... തമ്മിൽ... തമ്മിൽ മെല്ലെ മെല്ലെ വേണമിന്നു തെന്നലിൻ തണുപ്പും ചെന്നിടാൻ ഇടങ്ങളും നിറങ്ങളിൽ തുടുപ്പും മെല്ലെ മെല്ലെ വേണമിന്നു തെന്നലിൻ തണുപ്പും ചെന്നിടാൻ ഇടങ്ങളും നിറങ്ങളിൽ തുടുപ്പും ഈറൻ കണ്ണിൽ ഇതാദ്യമായിതേതോ നാളം വെയിൽ പുലർന്നു വാനിൽ ഭൂവിൽ മനസ്സറിഞ്ഞു തമ്മിൽ ഇനിയും മഞ്ഞുതിരും ഇനിയും രാവുണരും കിളി പാടിടും നിലാവുകൾ പൊഴിഞ്ഞീടും കിനാവുകൾ സ്വകാര്യമായ് തലോടാൻ വരും ഇനിയും മഞ്ഞുതിരും ഇനിയും രാവുണരും കിളി പാടിടും നിലാവുകൾ പൊഴിഞ്ഞീടും കിനാവുകൾ സ്വകാര്യമായ് തലോടാൻ വരും